ന്യൂനപക്ഷ ആനുകൂല്യങ്ങള്‍: നീതി നടപ്പാക്കണമെന്ന്​ കത്തോലിക്ക കോണ്‍ഗ്രസ്

കാഞ്ഞൂര്‍: സര്‍ക്കാറി​ൻെറ ന്യൂനപക്ഷ ആനുകൂല്യ വിതരണം നീതിപൂര്‍വകമാക്കണമെന്ന്​ ആവശ്യപ്പെട്ട്​ കാഞ്ഞൂര്‍ കിഴക്കുംഭാഗം ഇന്‍ഫൻറ്​ ജീസസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂനിറ്റ് പ്രതിഷേധ നിൽപ്​ സമരം നടത്തി. 80:20 എന്ന ന്യൂനപക്ഷ അനുപാതത്തിനെതിരായുള്ള ഹൈകോടതി വിധിയില്‍ അപ്പീല്‍ നല്‍കിയ കേരള സര്‍ക്കാര്‍ നിലപാട് വഞ്ചനപരമാണെന്നും യോഗം ചൂണ്ടിക്കാട്ടി. വികാരി സുബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ്​ സജി പള്ളിപ്പാടന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത സമിതി അംഗം എം.ഐ. ദേവസിക്കുട്ടി, സിസ്​റ്റര്‍ ലിനറ്റ്, ദീപ ബിജന്‍, ജോസഫ് ഇടശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ കിഴക്കും ഭാഗം ഇന്‍ഫൻറ്​ ജീസസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂനിറ്റ് നടത്തിയ നിൽപ്​ സമരം വികാരി സുബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.