പൈപ്പ്​ പൊട്ടിയത്​ പരിഹരിച്ചു

കൂത്താട്ടുകുളം: തിരുമാറാടി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ പൈപ്പ് പൊട്ടിയത്​ പരിഹരിച്ചു. ദിവസങ്ങൾക്കുമുമ്പാണ് പൈപ്പ് പൊട്ടിയത്. റോഡ് മെയിൻറനൻസിനുള്ള വൻ തുക അടക്കാതെ അനുവദിക്കുകയില്ലെന്ന പൊതുമരാമത്ത് വകുപ്പി​ൻെറ കർശന നിർദേശത്തെത്തുടർന്ന് അറ്റകുറ്റപ്പണി വൈകുകയായിരുന്നു. തുടർന്ന് പഞ്ചായത്തി​ൻെറ നിരന്തര ഇടപെടലിനെത്തുടർന്ന് തുക അടക്കാനുള്ള സമ്മതപത്രം ജലഅതോറിറ്റി നൽകുകയും അറ്റകുറ്റപ്പണി ചെയ്ത് ജല ചോർച്ച അടക്കുകയുമായിരുന്നു. വകുപ്പുകൾ തമ്മി​െല തർക്കം ഒഴിവാകുന്നതിന് സ്ഥിരം സംവിധാനമേർപ്പെടുത്തി ചോർച്ച തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം.എം. ജോർജ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.