കാക്കനാട്: സിനിമ പ്രവർത്തകർക്കെതിരായ പ്രതികാര നടപടി കടുപ്പിച്ച് കോൺഗ്രസ്. തൃക്കാക്കര നഗരസഭയിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വ്യക്തമാക്കി. സിനിമനടൻ ജോജു ജോർജിൻെറ ഇടപെടലിനെത്തുടർന്ന് വൈറ്റില ജങ്ഷനിൽ നടന്ന ചക്രസ്തംഭന സമരത്തിനേറ്റ അവമതിപ്പും കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾെപ്പടെയുള്ളവരെ പൊലീസ് അറസ്റ്റും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് നിലപാട് ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ചിത്രീകരണത്തിന് അനുമതി തേടി അണിയറപ്രവർത്തകർ എത്തിയപ്പോഴായിരുന്നു അജിത നയം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് നഗരസഭയോട് ചേർന്ന ഷോപ്പിങ് കോംപ്ലക്സ് വിട്ടുതരണമെന്നാവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നഗരസഭയിലെത്തിയത്. നഗരസഭ ജീവനക്കാർ ഇവരെ അധ്യക്ഷയുടെ ചേംബറിലെത്തിച്ചു. അപേക്ഷ സ്വീകരിച്ചെങ്കിലും അനുമതി നൽകാനാവില്ല എന്നായിരുന്നു അജിത സിനിമപ്രവർത്തരോട് പറഞ്ഞത്. ജോജു ജോർജ് സിനിമയിൽ ഇെല്ലന്ന് പറഞ്ഞെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. കാക്കനാടും സമീപപ്രദേശങ്ങളിലുമായി നിരവധി സിനിമപ്രവർത്തകരാണ് ജോലി സംബന്ധമായും മറ്റും താമസിക്കുന്നത്. നിരവധി സിനിമകളുടെ ചിത്രീകരണവും തൃക്കാക്കരയിൽ നടക്കാറുണ്ട്. സമീപകാലത്ത് കാക്കനാട് മലയാള സിനിമയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. അതിനിടെയാണ് ഇനി ഒരു തീരുമാനമുണ്ടാകുന്നതുവരെ തൃക്കാക്കരയിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകേണ്ട എന്ന തീരുമാനത്തിൽ നഗരസഭ ഭരണസമിതി എത്തിയത്. പ്രതിഷേധത്തിൻെറ ഭാഗമായാണ് സിനിമക്ക് അനുമതി നിഷേധിച്ചതെന്ന് അജിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.