സ്ലോട്ടര്‍ കെട്ടിടത്തിലെ മാലിന്യത്തിന് തീപിടിച്ചു

പെരുമ്പാവൂര്‍: സ്വകാര്യബസ് സ്​റ്റാൻഡിന് സമീപത്തെ മത്സ്യ മാര്‍ക്കറ്റിലെ പഴയ സ്ലോട്ടര്‍ കെട്ടിടത്തില്‍ ശേഖരിച്ചിരുന്ന മാലിന്യത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച നാ​േലാടെയാണ്​ സംഭവം. കുപ്പികള്‍, പ്ലാസ്​റ്റിക്ക് ചാക്കുകള്‍, ഇ-വേസ്​റ്റ്​ തുടങ്ങിയവക്കാണ് തീ പിടിച്ചത്. അഗ്​നിരക്ഷാസേനയുടെ അവസരോചിത ഇടപെടല്‍ മൂലം തീ തൊട്ടടുത്ത ഷോപ്പിങ് കോംപ്ലക്‌സിലേക്ക് പടര്‍ന്നില്ല. അജ്ഞാതര്‍ തീയിട്ടപ്പോള്‍ കെട്ടിടത്തിലേക്ക് പടര്‍ന്നതാണ് കാരണമായതെന്ന് അഗ്​നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരുമ്പാവൂര്‍ അഗ്​നിരക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് പ്രവര്‍ത്തിച്ചാണ് അണച്ചത്. സേനാംഗങ്ങളായ സുനില്‍ മാത്യു, ബെന്നി മാത്യു, പി. സുബ്രഹ്മണ്യന്‍, ശ്രീജിത്ത്, എസ്. അനീഷ്, ഷിജോ ജേക്കബ്, പി.എം. ഷരീഫ്, യു. ഉജേഷ് എന്നിവര്‍ ചേര്‍ന്നാണ് പൂര്‍ണമായും അണച്ചത്. em pbvr 1fire പെരുമ്പാവൂര്‍ സ്വകാര്യ ബസ്​ സ്​റ്റാൻഡിന് സമീപം മത്സ്യമാര്‍ക്കറ്റിലെ പഴയ സ്ലോട്ടര്‍ കെട്ടിടത്തിലെ മാലിന്യത്തിന് തീപിടിച്ചത് അഗ്​നിരക്ഷാസേന അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.