ഇന്ധന വിലവർധന: മുസ്​ലിം ലീഗ് പ്രതിഷേധിച്ചു

കളമശ്ശേരി: സംസ്ഥാന സർക്കാർ ഇന്ധനനികുതി കുറക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിം ലീഗ് കളമശ്ശേരി ടൗൺ കമ്മിറ്റി പ്രകടനം നടത്തി. എച്ച്.എം.ടി കവലയിൽനിന്ന്​ ആരംഭിച്ച പ്രകടനം മുനിസിപ്പൽ ഓഫിസിനു മുന്നിൽ സമാപിച്ചു. സംഗമത്തിൽ ടൗൺ പ്രസിഡൻറ്​ പി.എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം അഡ്വ. എ.പി. ഇബ്രാഹിം ഉദ്​ഘാടനം ചെയ്തു. ടൗൺ ജനറൽ സെക്രട്ടറി പി.ഇ. അബ്​ദുൽ റഹീം, മണ്ഡലം സെക്രട്ടറി സി.എ. അബ്​ദുൽകരീം, നഗരസഭ വൈസ് ചെയർപേഴ്സൻ സൽമത്ത് അബൂബക്കർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. (ഫോട്ടോ) EC KALA 4 LEGU ഇന്ധന നികുതി കുറക്കണമെന്നാവശ്യപ്പെട്ട്​ മുസ്​ലിം ലീഗ് കളമശ്ശേരി ടൗൺ കമ്മിറ്റി നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.