പ്രതിഷേധം ഫലം കണ്ടു മാഞ്ചേരിക്കുഴി പാലം നാടിന്​ സ്വന്തമായി

കിഴക്കമ്പലം: ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി മാഞ്ചേരിക്കുഴി പാലം സഞ്ചാരത്തിനായി തുറന്നുകൊടുത്തു. പതിറ്റാണ്ടുകളായി മാഞ്ചേരിക്കുഴി നിവാസികള്‍ ആഗ്രഹിച്ചിരുന്ന പാലത്തി​ൻെറ പണി പൂര്‍ത്തീകരിച്ചിട്ടും ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതിൽ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധമുയര്‍ത്തിയിട്ടും തുറന്നില്ല. ഒടുവില്‍ ജനകീയ ഉദ്ഘാടനത്തിലൂടെ പാലം തുറക്കാനുള്ള നാട്ടുകാരുടെ ശ്രമം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അധികൃതര്‍ പാലം തുറുക്കുകയായിരുന്നു. എന്നാല്‍, റോഡ്​ നിര്‍മാണംകൂടി പൂര്‍ത്തീകരിച്ചശേഷം പാലം തുറന്നുകൊടുക്കാനായിരുന്നു അധികൃതരുടെ നീക്കം. ഒരുകാലത്ത് കുന്നത്തുനാട് പഞ്ചായത്തിലെ ഒറ്റപ്പെട്ടുകിടന്ന പ്രദേശമാണ് മാഞ്ചേരിക്കുഴി. ഇവിടേക്ക്​ എത്തിച്ചേരണമെങ്കില്‍ കാല്‍നടയായി മാത്രമേ സാധ്യമായിരുന്നുള്ളൂ. തൊട്ടടുത്ത് തന്നെ ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇന്‍ഫോ പാര്‍ക്ക് അടക്കമുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്തിരു​െന്നങ്കിലും ഇവിടേക്ക്​​ എത്തണമെങ്കില്‍ കടമ്പ്രയാര്‍ മുറിച്ചുകടക്കണമായിരുന്നു. ഒറ്റപ്പെട്ടുപോയ ഈ തുരുത്തില്‍നിന്ന്​ രക്ഷപ്പെടാനുള്ള നാട്ടുകാരുടെ ഏകമാര്‍ഗം പാലം നിര്‍മാണമായിരുന്നു. പാലം തുറന്നതോടെ കാക്കനാട് ഇൻഫോ പാര്‍ക്ക് പ്രദേശത്തെ വികസനത്തിനു തുല്യമായ വികസനം പടിഞ്ഞാറെ മോറക്കാലയിലും ഒപ്പം കുത്തുനാട് പഞ്ചായത്തിനും സാധ്യമാകും. കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാധ്യത തെളിയും. ജില്ല കേന്ദ്രമായ കാക്കനാട്ടേക്ക്​ മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചേരാനാകും. പടം. മാഞ്ചേരിക്കുഴി പാലം തുറന്നപ്പോൾ ( em palli 1 palam)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.