കൊച്ചി: 18 വയസ്സ് പൂർത്തിയായ അർഹതപ്പെട്ടവരും സമ്മതം അറിയിച്ചവരുമായ മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും നൽകി മാറാടി പഞ്ചായത്ത് ജില്ലയിൽ ഒന്നാമത്. പഞ്ചായത്തിലെ രണ്ട് ഡോസ് വാക്സിൻ വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാക്കി. 13185 പേരിൽ 13143 പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 42 പേർ വാക്സിൻ സ്വീകരിച്ചിട്ടില്ല. 60 വയസ്സ് കഴിഞ്ഞ 3001 പേരിൽ 2996 പേർ വാക്സിൻ സ്വീകരിച്ചു. അഞ്ചുപേരാണ് സ്വീകരിക്കാതിരുന്നത്. 45നും 59നും ഇടയിൽ പ്രായമുള്ള നാലുപേർ വാക്സിനേഷനിൽനിന്ന് വിട്ടുനിന്നപ്പോൾ 3611 പേർ രണ്ട് ഡോസും സ്വീകരിച്ചു. ഭിന്നശേഷിക്കാരായ 155 പേരും കിടപ്പുരോഗികളും മറ്റ് അസുഖ ബാധിതരുമായ 168 പേരും വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടും. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് പഞ്ചായത്തിൽ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ 432 പേരും പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ച് നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ 21 പേരും വാക്സിൻ സ്വീകരിച്ചു. മൂന്ന് അഗതികൾക്കും പഞ്ചായത്തിൽ വാക്സിൻ നൽകിയിട്ടുണ്ട്. 18നും 44നും ഇടയിൽ പ്രായമുള്ള 33 പേരാണ് വാക്സിനേഷനിൽനിന്ന് വിട്ടുനിന്നത്. ചിലർ ആദ്യ ഡോസ് സ്വീകരിെച്ചങ്കിലും പിന്നീട് കോവിഡ് പോസിറ്റിവായി മൂന്നുമാസം പൂർത്തിയാകാത്തതിനാൽ രണ്ടാം ഡോസ് നൽകിയിട്ടില്ല. ഇവർക്ക് പിന്നീട് രണ്ടാം ഡോസ് നൽകും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാണ് പഞ്ചായത്ത് നടത്തിയത്. പഞ്ചായത്തിൻെറ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യം ഏർപ്പെടുത്തിയാണ് വാക്സിനേഷൻ പൂർത്തിയാക്കിയതെന്ന് പ്രസിഡൻറ് ഒ.പി. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.