മുടി ദാനം ചെയ്​തു

കൊച്ചി: ദേശീയ അർബുദ പ്രതിരോധ ദിനത്തോടനുബന്ധിച്ച്​ തേവര സേക്രഡ് ഹാർട്ട്‌ കോളജിലെ എൻ.എസ്.എസ് വിഭാഗവും പെൺകുട്ടികളുടെ സംഘടനയായ സ്വസ്‌തിയും ചേർന്ന് ഹെയർ ഡൊണേഷൻ സംഘടിപ്പിച്ചു. 33 വിദ്യാർഥിനികളാണ് മുടി മുറിച്ച് നൽകിയത്. സിറിയക് എലിയാസ് വളൻററി അസോസിയേഷൻ പ്രസിഡൻറ്​ ഡോ. ആൻറണി ഗ്രിഗറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാദർ ഡോ. ജോസ് ജോൺ, സേവ സെക്രട്ടറി ഫാദർ മാത്യു കിരിയന്താൻ, സേവ പ്രോജക്ട് ഓഫിസർ എൽദോസ് ജോർജ് എന്നിവർ സംസാരിച്ചു. എറണാകുളം ജനറൽ ഹോസ്പിറ്റൽ ഓ​ങ്കോളജിസ്​റ്റ്​ ഡോ. ജിസ്​ ജോയ് അർബുദ ബോധവത്​കരണ ക്ലാസെടുത്തു. EC Hair donation ദേശീയ അർബുദ പ്രതിരോധ ദിനത്തോടനുബന്ധിച്ച്​ തേവര സേക്രഡ് ഹാർട്ട്‌ കോളജ്​ വിദ്യാർഥികൾ മുടിമുറിച്ചു നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.