വധശ്രമക്കേസ് പ്രതികൾക്ക് നാലര വർഷം തടവ്

മട്ടാഞ്ചേരി: പള്ളുരുത്തി തങ്ങൾ നഗറിൽ സഹോദരിയുടെ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യാസഹോദരനെയും നാലു കൂട്ടുപ്രതിക​െളയും കൊച്ചി അസി.സെഷൻസ് ജഡ്ജ് ആർ. രാജേഷ് വിവിധ വകുപ്പുകളിലായി നാലര വർഷം തടവിന് ശിക്ഷിച്ചു. തങ്ങൾ നഗർ സ്വദേശി യഹിയയെ 2013 നവംബർ 28ന് വീടിനു മുന്നിലാണ് കത്തികൊണ്ട് കുത്തിക്കൊല്ലാൻ പ്രതികൾ ശ്രമിച്ചത്. യഹിയയുടെ ഭാര്യസഹോദരൻ അഷ്കർ, നിയാസ്, റിനാസ്, ജോബിൻ, ഹാരിസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇപ്പോഴത്തെ മട്ടാഞ്ചേരി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പള്ളുരുത്തിയിൽ സി.ഐ ആയിരിക്കുമ്പോഴാണ് കേസ് ചാർജ് ചെയ്ത് കുറ്റപത്രം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.