കോലഞ്ചേരി: കോലഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കുന്നതിൻെറ ഭാഗമായി അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. പുത്തൻകരിശ് പൊലീസ് ഇൻസ്പെക്ടർ ടി. ദിലീഷും വ്യാപാരി വ്യവസായി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ടൗണിൽ തിങ്കളാഴ്ച മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ദേശീയപാതയിൽനിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് തിരിയുന്ന റോഡിൽ സിഗ്നൽലൈറ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് പ്രാരംഭനടപടികൾ തുടങ്ങാനും തീരുമാനമായി. കടകളുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തശേഷം ജോലിക്കുപോകുന്ന വാഹനഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. റോഡിലെ പാർക്കിങ് പരമാവധി ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.