കണ്ടിൻജൻസി ജീവനക്കാർ ധർണ നടത്തി

പറവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പൽ കോർപറേഷൻ കണ്ടിൻജൻസി വർക്കേഴ്സ് അസോസിയേഷ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ ശുചീകരണത്തൊഴിലാളികൾ നഗരസഭക്ക് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്. ശശി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദൻ, സി.പി.എം ടൗൺ വെസ്​റ്റ്​ ലോക്കൽ സെക്രട്ടറി സി.പി. ജയൻ, യൂനിറ്റ് സെക്രട്ടറി എം.എൻ. ശോഭി എന്നിവർ സംസാരിച്ചു. ചിത്രം EA PVR Condijenci 6 പറവൂർ നഗരസഭയിലെ ശുചീകരണത്തൊഴിലാളികൾ നഗരസഭ ഓഫിസിന് മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.