സീപോർട്ട്-എയർപോർട്ട് രണ്ടാംഘട്ട റോഡിന് സ്ഥലമേറ്റെടുക്കാൻ വൈകുന്നതിൽ പ്രതിഷേധം

ആലുവ: സീപോർട്ട്-എയർപോർട്ട് രണ്ടാംഘട്ട റോഡി​ൻെറ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ ഭൂ ഉടമകൾ പ്രതിഷേധ ധർണ നടത്തി. പദ്ധതി പ്രഖ്യാപിച്ച് 25 വർഷം കഴിഞ്ഞിട്ടും പലകാരണങ്ങൾ പറഞ്ഞ് ഏറ്റെടുക്കൽ നടപടി വൈകിപ്പിക്കുകയാണ്. ഇപ്പോൾ ഉദ്യാഗസ്ഥരില്ലെന്ന കാരണമാണ്​ പറയുന്നത്​. പദ്ധതി പ്രദേശത്തെ ഉടമകൾക്ക് വിവാഹ ആവശ്യങ്ങൾക്കുപോലും ഭൂമി കൈമാറാനാകുന്നില്ല. ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ, കൊടവത്ത്, രമേശ്, ലാൽ, അബ്​ദുൽ നാസർ, കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌ കളമശ്ശേരി, റഹീം പഴങ്ങാടി, ഏലിയാമ്മ ജോസഫ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻea yas10 darna സീപോർട്ട്-എയർപോർട്ട് രണ്ടാംഘട്ട റോഡി​ൻെറ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ ഭൂ ഉടമകൾ നടത്തിയ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.