സംവരണസീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ എട്ടിന്

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളിലെ ബിരുദാനന്തര ബിരുദ സംവരണ സീറ്റുകളിലെ ഒഴിവുകളിലേക്കുള്ള പ്രവേശനപരീക്ഷ എട്ടിന്​ രാവിലെ 11ന് നടക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് സര്‍വകലാശാല മുഖ്യകേന്ദ്രത്തില്‍ ഹാജരാകണം. എം.പി.ഇ.എസ് പ്രോഗ്രാമിലേക്കുള്ള പ്രായോഗിക പരീക്ഷ രാവിലെ എട്ടിനാണ് ആരംഭിക്കുക. തുടര്‍ന്ന് എഴുത്തുപരീക്ഷയും നടക്കും. വിശദവിവരങ്ങള്‍ സർവകലാശാല വെബ്​സൈറ്റിൽ. ഫോണ്‍: 0484 2463380.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.