ജോജു ജോർജിൻെറ കാർ തകർത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ കൊച്ചി: ഇന്ധന വിലവർധനക്കെതിരായ കോൺഗ്രസ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിൻെറ കാറിൻെറ ചില്ല് തകർത്ത കേസിൽ ഒരാൾകൂടി പിടിയിൽ. കോൺഗ്രസ് മുൻ തൃക്കാക്കര മണ്ഡലം പ്രസിഡൻറ് ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കോൺഗ്രസ് പ്രവർത്തകൻ ജോസഫ് നേരത്തെ പിടിയിലായിരുന്നു. വാഹനം ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജു ജോർജിൻെറ പരാതിയിൽ എട്ടുപേർക്കെതിരെയാണ് കേസ്. മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡൻറ് ജർജസ്, സൗത്ത് മുൻ മണ്ഡലം പ്രസിഡൻറ് അരുൺ വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രതികൾ. വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയാണ് കേസ്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ജെ. പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരും പ്രതികളാണ്. EKG Shereef Congress
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.