കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരത്തിൽ രണ്ടാം ദിനവും ജനങ്ങൾ വലഞ്ഞു. എറണാകുളത്ത് സമരം പൂർണമായിരുന്നു. ഏതെങ്കിലും ബസുകൾ സർവിസ് നടത്തുമെന്ന പ്രതീക്ഷയിൽ ശനിയാഴ്ചയും നിരവധിപേർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി. പ്രൈവറ്റ് ബസുകളിൽ വലിയ തിരക്കാണ് ഇതോടെ അനുഭവപ്പെട്ടത്. ട്രെയിനുകളിലും റിസർവേഷൻ പൂർണമായിരുന്നു. മറ്റു യാത്രക്കാർക്ക് അൺറിസർവ്ഡ് ട്രെയിനുകൾക്കായി കാത്തിരിക്കേണ്ടിവന്നു. അത്യാവശ്യമായി വിവിധയിടങ്ങളിൽ എത്തേണ്ട യാത്രക്കാരിൽ പലരും ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടിവന്നു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും ബസ് സർവിസ് നിലച്ചത് വലിയ ദുരിതമായി. ശമ്പള പരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ യൂനിയനുകളുടെ പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.