കൊച്ചി: ഇന്ധന വില കുറക്കണമെന്നും ഓട്ടോ ചാർജ് വർധിപ്പിക്കമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.യു.ഡബ്ല്യ.സി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിലേക്ക് ഓട്ടോ കെട്ടിവലിച്ച് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എക്സ്. സേവ്യർ ഉദ്ഘാടനം ചെയ്തു. അഭിലാഷ് പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് റഷീദ് താനത്ത്, ഡി.സി.സി സെക്രട്ടറി ജോൺ പഴയരി, ജയിംസ് അധികാരം, സക്കീർ തമ്മനം, അനിൽകുമാർ, ജോൺ ഓടംതോട്, ജോസഫ് എന്നിവർ സംസാരിച്ചു പെട്രോൾ വിലവർധനക്കെതിരെ ജില്ല ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഓട്ടോചങ്ങല തീർത്ത് പ്രതിഷേധിച്ചു. മാധവ ഫാർമസി ജങ്ഷൻ മുതൽ ഷേണായീസ് ജങ്ഷൻ വരെ എം.ജി റോഡിലായിരുന്നു സമരം. സി.പി.എം ഏരിയ സെക്രട്ടറി സി. മണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അഡ്വ. ഇ.എം. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അലി അക്ബർ, ടി.എസ്. ഷണ്മുഖദാസ്, കൗൺസിലർ വി.വി. പ്രവീൺകുമാർ, ഏരിയ സെക്രട്ടറി സി.പി. കമലാസനൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.