പകൽ വീട് തുറക്കൽ പരിഗണനയിൽ

കൊച്ചി: കാഞ്ഞൂർ പഞ്ചായത്തിലെ തിരുനാരായണപുരം പട്ടികജാതി കോളനിയിലെ പകൽ വീട് തുറക്കൽ പരിഗണനയിലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. നിയമസഭയിൽ അൻവർ സാദത്തി​ൻെറ ചോദ്യത്തിനാണ് അദ്ദേഹം രേഖാമൂലം മറുപടി നൽകിയത്. കോളനിയിലെ പകൽവീട് 2008ലെ പഞ്ചായത്തി​ൻെറ പട്ടികജാതി (എസ്.സി.പി) ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. തുടർന്ന് സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി. 2017-18ലെ കാഞ്ഞൂർ പഞ്ചായത്തിലെ എസ്.സി.പി ഫണ്ട് ഉപയോഗിച്ച് വീട്ടുപകരണങ്ങൾ വാങ്ങി. എന്നിട്ടും തുറന്ന് പ്രവർത്തിച്ചില്ല. നിലവിൽ കെട്ടിടം പഞ്ചായത്തി​െ​ൻറ അധികാരപരിധിയിലാണ്. നിലവിൽ വിഷയം പട്ടികജാതി വകുപ്പി​ൻെറ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.