വിദ്യാർഥികൾക്ക്​ പ്രതിരോധമരുന്ന് വിതരണം ചെയ്തു

കടുങ്ങല്ലൂർ: സർക്കാർ ഹോമിയോപതി വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ ഹോമിയോ ആശുപത്രിയിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ അൻവർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജലക്ഷ്മി, ഡോ. സുന്ദരം വേലായുധൻ, ബേബി സരോജം, ജമാൽ, പ്രജിത എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. നയന, ജീവനക്കാരായ പ്രിൻസ്, ബാബു എന്നിവർ മരുന്നുവിതരണത്തിന് നേതൃത്വം നൽകി. ക്യാപ്‌ഷൻea yas1 marunn vitharanam ഹോമിയോപതി വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നൽകുന്ന പ്രതിരോധമരുന്നി​ൻെറ വിതരണം പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.