ഏയ്ഞ്ചൽ അംഗൻവാടിക്ക് നാലു സെൻറ് ഭൂമി പരിഗണനയിൽ

ഏയ്ഞ്ചൽ അംഗൻവാടിക്ക് നാലു സൻെറ് ഭൂമി പരിഗണനയിൽ കൊച്ചി: വൈപ്പിനിലെ ഏയ്ഞ്ചൽ അംഗൻവാടിക്ക് ആർ.ഡി.ഒ ഓഫിസിൽനിന്ന് ശിപാർശ ലഭിച്ചാൽ നാലു സൻെറ് ഭൂമി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചതായി മന്ത്രി കെ. രാജൻ. വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണ​ൻെറ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം 19 ാം വാർഡിലെ ഏയ്ഞ്ചൽ അംഗൻവാടിക്ക് പുതുവൈപ്പ് വില്ലേജിൽ സർവേ 580/3-ൽ ഉൾപ്പെട്ട 10 സൻെറ് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് 2020 ജനുവരി 16ന് അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷയിൽ പുതുവൈപ്പ് വില്ലേജ് ഓഫിസർ സ്കെച്ച് തയാറാക്കി വിശദമായ റിപ്പോർട്ട് കൊച്ചി ഭൂരേഖ തഹസിൽദാർക്ക് നൽകി. ഇതി​ൻെറ അടിസ്ഥാനത്തിൽ നാലു സൻെറ് ഭൂമി അംഗൻവാടിക്ക് കൈമാറുന്നതിനായി ശിപാർശ ചെയ്തു. ആർ.ഡി.ഒയുടെ ശിപാർശ കലക്ടർക്ക് ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.