ആരോഗ്യപ്രവര്‍ത്തകയെ സ്‌കൂട്ടര്‍ ഇടിപ്പിച്ചുവീഴ്ത്തിയ സംഭവം: പ്രതി ഉടന്‍ വലയിലാകുമെന്ന്​ സൂചന

ചേര്‍ത്തല: ജോലികഴിഞ്ഞ് വീട്ടിലേക്ക്​ സ്‌കൂട്ടറില്‍ മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ പിന്നാലെയെത്തി സ്‌കൂട്ടര്‍ ഇടിപ്പിച്ചുവീഴ്ത്തിയ സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ആളെക്കുറിച്ച്​ പൊലീസിന്​ വിവരം ലഭിച്ചതായി സൂചന. അപകടസ്ഥലത്തിന്​ മുമ്പും പിമ്പുമുള്ള എഴുപതോളം സി.സി ടി.വി കാമറകളാണ് പരിശോധിച്ചത്. അതോടൊപ്പം മോട്ടോര്‍ വാഹനവകുപ്പി​ൻെറ സഹകരണത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിനെക്കുറിച്ചും ഉടമയെപറ്റിയും സൂചന ലഭിച്ചത്. ഉടൻ ഇയാള്‍ പിടിയിലാകുമെന്നാണ് വിവരം. അപകടത്തിൽപെട്ട ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്‌സ് എസ്. ശാന്തിയുടെ സ്‌കൂട്ടര്‍ പൊലീസി​ൻെറ ശാസ്ത്രീയ പരിശോധന വിഭാഗം പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.