മദ്​റസയിൽ മത്സ്യകൃഷി വിളവെടുപ്പ്​

കളമശ്ശേരി: പ്രതീക്ഷ നഗറിൽ അൽ മദ്റസത്തുൽ ഇസ്​ലാമിയ മദ്​റസ സ്ഥാപിച്ച ബയോഫ്ലോക് മത്സ്യകൃഷിയിൽനിന്ന്​ വിളവെടുപ്പ് നടത്തി. ആറ് മാസം മുമ്പ് വരാപ്പുഴയിൽനിന്ന്​ സംഘടിപ്പിച്ച ടാങ്ക് മദ്​റസ കാമ്പസിൽ സ്ഥാപിച്ചാണ് മത്സ്യകൃഷിയിറക്കിയത്. മലേഷ്യൻ വാള, നട്ടർ തുടങ്ങി ആയിരത്തോളം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നൂറ് കിലോയോളം വിളവെടുപ്പാണ് ലഭിച്ചത്. വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളിൽനിന്നും വാങ്ങാൻ ആളുകളെത്തി. വിളവെടുപ്പ് പ്രതീക്ഷ നഗർ ചാരിറ്റബിൾ ട്രസ്​റ്റ്​ ചെയർമാൻ ഉമർ മുഹമ്മദ് മദീനി നിർവഹിച്ചു. EC KALA 2 FISH കളമശ്ശേരി പ്രതീക്ഷ നഗറിൽ അൽ മദ്റസത്തുൽ ഇസ്​ലാമിയ മദ്​റസ സ്ഥാപിച്ച ബയോഫ്ലോക് മത്സ്യകൃഷിയിൽനിന്ന്​ വിളവെടുപ്പ് നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.