കെ.പി. വള്ളോൻ റോഡിെൻറ നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം

കെ.പി. വള്ളോൻ റോഡിൻെറ നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധം കൊച്ചി: കടവന്ത്ര കെ.പി. വള്ളോൻ റോഡിൻെറ നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം. വർഷങ്ങളായി പണി ഇഴഞ്ഞുനീങ്ങുന്നതിൽ വിവിധ ​െറസിഡൻറ്​സ് അസോസിയേഷനുകൾ പ്രതിഷേധിച്ചു. കെ.കെ. വാമലോചനൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, പി. ബാബുരാജ് തച്ചേത്ത്, എ.പി.പി. റോണി, കെ.എം. രാധാകൃഷ്​ണൻ, ജൂഡി വിൽസൻ, കെ.പി. മഹേഷ്, ലാൽ കെ. അപ്പുകുട്ടൻ, ജയിംസ് എന്നിവർ നേതൃത്വം നൽകി. ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം കൊച്ചി: തമ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു. കോൺഗ്രസ് വൈറ്റില ബ്ലോക്ക് പ്രസിഡൻറ് ജോഷി പള്ളൻ ഉദ്ഘാടനം ചെയ്തു. സക്കീർ തമ്മനം അധ്യക്ഷത വഹിച്ചു. കൗൺസിലർ വി.കെ. മിനിമോൾ, പി.വി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. കൊച്ചി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 37ാം രക്തസാക്ഷി വാർഷികദിനം ഐ.എൻ.ടി.യു.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു ഐ.എൻ.ടി.യു.സി ഭവനിൽ ചേർന്ന അനുസ്മരണ യോഗം പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺ വർഗീസ്, സൈമൺ ഇടപ്പള്ളി, സക്കീർ ഹുസൈൻ, അരുൺകുമാർ, ബാബു സാനി, ആൻറണി പട്ടണം, ഷുഹൈബ് അസീസ്, ബി.ജെ. ഫ്രാൻസീസ്, ആൽബി വൈറ്റില എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.