ജനകീയ പോസ്​റ്റ്​മാന് നാടി​െൻറ യാത്രയയപ്പ് നൽകി

ജനകീയ പോസ്​റ്റ്​മാന് നാടി​ൻെറ യാത്രയയപ്പ് നൽകി കാഞ്ഞിരമറ്റം: കുലയറ്റിക്കര പോസ്​റ്റ്​ ഓഫിസിൽനിന്ന്​ വിരമിക്കുന്ന ജനകീയ പോസ്​റ്റ്​മാൻ സുരേന്ദ്രനുണ്ണിക്ക് ചിത്ര കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനകീയ യാത്രയയപ്പ് നൽകി. കീച്ചേരി സഹകരണ ബാങ്ക് അരയൻകാവ് ശാഖ ഹാളിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡൻറ്​ ബിജു തോമസ് ഉദ്​ഘാടനം ചെയ്തു. കെ.പി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി.ആർ. ദിലീപ് കുമാർ ഉപഹാര സമർപ്പണം നടത്തി. ജനപ്രതിനിധികളായ ബിന്ദു സജീവ്, ജയശ്രീ പത്മാകരൻ, ആർ. ഹരി, ബിനു പുത്തേത്ത് മ്യാലിൽ, ജലജ മണിയപ്പൻ, എ.പി. സുഭാഷ്, ജെസി ജോയി, ജയന്തി റാവു, ഉമാദേവി, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ്​ ബിജു താമഠത്തിൽ, കീച്ചേരി വായനശാല സെക്രട്ടറി പി.എൽ. മോഹനൻ, സെക്രട്ടറി എം.ജി. ബെന്നി, ട്രഷറർ ടി.ആർ. സാബു, ​െറസിഡൻറ്​സ് അസോസിയേഷൻ ഭാരവാഹികളായ എ.ജി. സതീഷ് കുമാർ, നാസർ പി.എസ്., സുധീർ ടി.ബി, ഭാസ്കരൻ, ബേബി, ടി.ആർ. ഗോവിന്ദൻ, ടി.സി. ലക്ഷ്മി, പാടശേഖര സമിതി പ്രസിഡൻറ്​ ഷാജി വാര്യത്ത്പറമ്പിൽ എന്നിവർ പ​ങ്കെടുത്തു. EC-TPRA-1 Postman ചിത്ര കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ യാത്രയയപ്പിൽ രക്ഷാധികാരി സി.ആർ. ദിലീപ് കുമാർ പോസ്​റ്റ്​മാൻ സുരേന്ദ്രനുണ്ണിക്ക് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.