അയ്യമ്പുഴ: പ്ലാേൻറഷന്‍ കോർപറേഷന്‍ കല്ലാല എസ്റ്റേറ്റ് ബി ഡിവിഷനില്‍ പുനര്‍നിർമിച്ച പാല്‍പ്പുര കഴിഞ്ഞ രാത്രി കാട്ടാന വീണ്ടും നശിപ്പിച്ചു. തൊഴിലാളികളുടെ ബക്കറ്റ് അടക്കം നിരവധി സാധനങ്ങള്‍ ആന നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പകല്‍ ഇരുപതോളം ആനകള്‍ ഡിവിഷനില്‍ ഉണ്ടായിരുന്നു. കാലടി ഗ്രൂപ്പില്‍ സ്ത്രീകളടക്കം ആയിരത്തോളം വരുന്ന തൊഴിലാളികൾ ഭീതിയോടെയാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. സമയബന്ധിതമായി ടാസ്‌കുകളിലെ കാടുകള്‍ വെട്ടാത്തതും വര്‍ഷങ്ങളായി പ്രദേശത്തെ ഇടക്കാടുകള്‍ വെട്ടാത്തതുമാണ് ആനകള്‍ തോട്ടത്തില്‍ തങ്ങുന്നതിനുള്ള പ്രധാന കാരണം. മാനേജ്‌മൻെറിനോട് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ ശാശ്വത പരിഹാരം കണ്ടിട്ടില്ലായെന്ന് ഐ.എൻ.ടി.യു.സി യൂനിയന്‍ നേതാവായ ജോഷി പടയാടന്‍ പറഞ്ഞു. ചിത്രം: അയ്യമ്പുഴ പ്ലാേൻറഷന്‍ കോര്‍പറേഷന്‍ കല്ലാല എസ്റ്റേറ്റ് ബി ഡിവിഷനില്‍ പുനര്‍നിര്‍മിച്ച പാല്‍പുര കാട്ടാന നശിപ്പിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.