മൂവാറ്റുപുഴ: ഇന്ന് സ്കൂളുകൾ തുറക്കാനിരിക്കെ സർക്കാർ സ്കൂളുകൾക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധമുയരുന്നു. കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങാൻ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് പണം അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും മൂവാറ്റുപുഴ മേഖലയിലെ ഒരു സ്കൂളിൽപോലും പണം ലഭിച്ചിട്ടില്ല. ഇതേതുടർന്ന് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. നഗരത്തിലെ സർക്കാർ സ്കൂളുകൾ നഗരസഭയുടെ സഹായം തേടിയെങ്കിലും ഫണ്ടില്ലാത്തതിനാൽ തീരുമാനമായില്ല. ഇതോടെ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ സാനിറ്റൈസർ, മാസ്ക്, തെർമൽ സ്കാനർ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. സമീപ പഞ്ചായത്തുകളിലെ സ്കൂളുകളിലേക്ക് പ്രതിരോധ സാമഗ്രികൾ പഞ്ചായത്താണ് വാങ്ങി നൽകിയിരിക്കുന്നത്. സ്കൂളുകൾ ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങി നൽകാൻ നിർദേശം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള പണം സ്കൂളുകൾക്ക് അനുവദിച്ചിട്ടുണ്ടെന്നുമാണ് നഗരസഭ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.