മുസ്ലിം ന്യൂനപക്ഷത്തിൻെറ അവകാശങ്ങൾ ഹനിക്കപ്പെടരുത് -എം.എസ്.എസ് കൊച്ചി: മുസ്ലിം സമുദായത്തിന് തൊഴിലവസരങ്ങളും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും എം.എസ്.എസ് ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാറിൻെറ സത്വര ശ്രദ്ധ പതിയണമെന്നും യോഗം ആവശ്യപ്പെട്ടു. എം.എസ്.എസ് ജില്ല ഭാരവാഹികളായി കെ.എം. സലീം(പ്രസി.), മുഹമ്മദ് സാദിഖ് സേട്ട്. ഇ, കെ.എ. മുഹമ്മദ്കുട്ടി, എം.എം. ബഷീർ മദനി(വൈസ് പ്രസി.), പി.ഇ. മിർസ വാഹിദ്(സെക്ര.), കെ.എ. അബ്ദുൽ നാസർ, പി.എ. അഷ്റഫ്, എൻ.എ. മൻസൂർ(ജോ. സെക്ര.), പ്രഫ. വി.യു. നൂറുദ്ദീൻ(ട്രഷറർ) തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടു. നിസാമുദ്ദീൻ(തൃശൂർ) റിട്ടേണിങ് ഓഫിസറായിരുന്നു. കെ.എം. സലീം അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാദിഖ് സേട്ട് സ്വാഗതവും കെ.എ. അബ്ദു നാസർ നന്ദിയും പറഞ്ഞു. ER KM SALIM ER Mirsa Vahid
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.