വിവാഹം രജിസ്​റ്റർ ചെയ്യാൻ പ്രീമാരിറ്റൽ കൗൺസലിങ്​ നിർബന്ധമാക്കണം -വനിത കമീഷൻ

കൊച്ചി: വിവാഹം രജിസ്​റ്റർ ചെയ്യുന്ന സമയത്ത് പ്രീ മാരിറ്റൽ കൗൺസലിങ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന്​ വനിത കമീഷൻ. പ്രീ- മാരിറ്റൽ കൗൺസലിങ് നിർബന്ധമാക്കണമെന്നും ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. വനിത കമീഷൻ അദാലത്തിന്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ. പ്രീ മാരിറ്റൽ കൗൺസലിങ് നൽകുന്നതിലൂടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനാകും. വാർഡുതല ജാഗ്രതാ സമിതികൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ പ്രശ്നങ്ങൾ ഏറക്കുറെ തടയാനും അതിവേഗത്തിൽ പരിഹാരം കണ്ടെത്താനും സാധിക്കും. വാർഡുതല ജാഗ്രത കമ്മിറ്റികൾക്ക് ജില്ലതലത്തിൽ പ്രത്യേക പരിശീലനം നൽകുമെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.