പറവൂർ: തീരദേശപാതയിലെ നിർദിഷ്ട മുനമ്പം- അഴിക്കോട് പാലം അഴീക്കോട് നിന്നും സത്താർ ഐലൻഡ് വഴി മാല്യങ്കരയുമായി (കൊട്ടുവള്ളിക്കാട്) ബന്ധിപ്പിച്ച് നിർമിക്കണമെന്ന ആവശ്യം ഉയരുന്നു. പാലം ഇത്തരത്തിൽ നിർമിച്ചാൽ മുനമ്പം മത്സ്യ വ്യവസായ മേഖലയിൽ ഇപ്പോൾ ഉയർന്നിട്ടുള്ള ആശങ്കകൾക്ക് പരിഹാരമാവുമെന്നാണ് തീരദേശ ഗ്രാമവികസന സമിതി പറയുന്നത്. കൊട്ടുവള്ളിക്കാട്ടിൽനിന്നും മാല്യങ്കര പാലം വഴി മുനമ്പവുമായി ഈ പാലത്തിനെ ബന്ധിപ്പിക്കാനാവും. അഴിക്കോട് പാലത്തിൻെറ അലൈൻമൻെറ് ഇത്തരത്തിൽ മാറ്റിയാൽ അഴിമുഖത്ത് പാലം നിർമിക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ അധിക ചെലവും സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. നേരത്തേ കൊടുങ്ങല്ലൂർ - കോട്ടപ്പുറം പാലം നിർമിച്ചപ്പോൾ മധ്യഭാഗത്ത് ഉണ്ടായിരുന്ന വലിയ പണിക്കൻ തുരുത്ത് വഴി നിർമിക്കുകയായിരുന്നു. അതോടെ വലിയ പണിക്കൻ തുരുത്തിൽ വൻ പുരോഗതിയുണ്ടായി. കൊടുങ്ങല്ലൂർ കായലിൽ തന്നെയുള്ള മറ്റൊരു തുരുത്താണ് സത്താർ ഐലൻഡ്. 100 ഓളം കുടുംബങ്ങൾ ഈ ദ്വീപിലുണ്ട്. ഗതാഗത സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നവരാണ് ജനങ്ങൾ ഏറെയും. സത്താർ ഐലൻഡിലേക്ക് യാത്ര സൗകര്യമുണ്ടാകുന്നതോടെ അഴിമുഖത്തിന് സമീപമുള്ള ദ്വീപായതിനാൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാക്കി മാറ്റാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു. മുനമ്പം - അഴിക്കോട് പാലം നിലവിലെ അലൈൻമൻെറ് പ്രകാരം നിർമിച്ചാൽ അത് ഈ പ്രദേശത്തെ മത്സ്യ വ്യവസായ മേഖലക്ക് വലിയ തിരിച്ചടിയാവും. മുനമ്പം, പള്ളിപ്പുറം, ചെറായി, മാല്യങ്കര തുടങ്ങിയ പ്രദേശങ്ങളുടെ പുരോഗതിയുടെ അടിത്തറ മത്സ്യ വ്യവസായമാണ്. ക്രൈസ്തവ മത പ്രചാരകനായിരുന്ന സൻെറ്. തോമസ് ഇന്ത്യയിൽ കപ്പലിറങ്ങിയത് മാല്യങ്കരയിലാണ്. ചരിത്രത്തിലിടം നേടിയ മാല്യങ്കരയിപ്പോൾ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. മാത്രവുമല്ല തീരദേശ റോഡ് മാല്യങ്കര വഴി വന്നാൽ ദേശീയ പാതയുമായി എളുപ്പത്തിൽ ബന്ധപ്പെടാനും കഴിയും. മത്സ്യ വ്യവസായ മേഖല നേരിടുന്ന ഭീഷണി ഒഴിവാക്കാനും വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കും കാരണമാകുമെന്ന് തീരദേശ ഗ്രാമവികസന സമിതി നേതാക്കളായ രാജു തറയിൽ, പി.ആർ. പ്രസാദ് എന്നിവർ പറഞ്ഞു. ചിത്രം EA PVR maliankara azheekode - sathar island 2 കൊട്ടുവള്ളിക്കാട്ടിലെ സത്താർ ഐലൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.