നാണയം, കറൻസി സ്ഥിരമായി പ്രദർശനത്തിനുള്ള വേദി തേടി പറവൂർ വിശ്വനാഥൻ

പറവൂർ: ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 213 വേദിയിൽ നാണയപ്രദർശനം നടത്തി അംഗീകാരങ്ങൾ നേടിയിട്ടുള്ള പറവൂർ വിശ്വനാഥൻ സ്ഥിരമായി നാണയപ്രദർശനത്തിന്​ വേദി തേടുന്നു. പതിറ്റാണ്ടുകൾകൊണ്ട് ശേഖരിച്ച ലോകരാഷ്​ട്രങ്ങളിലെ അപൂർവ നാണയങ്ങളും കറൻസികളും സ്​റ്റാമ്പുകളൂം വരും തലമുറക്ക് ഉപകാരപ്രദമാക്കണ ലക്ഷ്യത്തോടെയാണ് സഹായാഭ്യർഥന. പറവൂരിൽ അന്താരാഷ്​ട്ര നാണയ കറൻസി സ്​റ്റാമ്പ് പ്രദർശനശാല ഒരുക്കാൻ സന്മനസ്സുള്ളവർ മുന്നോട്ടുവരണമെന്നാണ് ആവശ്യം. പറവൂർ ടൗണിൽ കനാൽ റോഡ് താര വിഹാറിൽ താമസിക്കുന്ന വിശ്വനാഥൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നാണയപ്രദർശനത്തിലൂടെ പ്രശസ്തനാണ്. ബി.സി 500 മുതലുള്ള വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളും കറൻസി നോട്ടുകളും സ്​റ്റാമ്പുകളും വിശ്വനാഥ​ൻെറ ശേഖരത്തിലുണ്ട്. മുസ്​രിസ് പൈതൃക പദ്ധതി സ്ഥാപനങ്ങളിൽ നാണയപ്രദർശനത്തിന് വേദി ഒരുക്കണമെന്ന ആവശ്യവുമായി വിശ്വനാഥൻ മുസ്​രിസ് ഹെറിറ്റേജ് ​േപ്രാജക്ട് എം.ഡിയെ സമീപിച്ചിട്ടുണ്ട്. പറവൂരിലെ കേസരി മെമ്മോറിയൽ മ്യൂസിയത്തിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ സ്ഥിരമായി വേദി വേണമെന്നാണ് ആവശ്യം. ചിത്രം EA PVR nanaya-currenci 3 പറവൂർ വിശ്വനാഥ​ൻെറ നാണയ-കറൻസി ശേഖരത്തിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.