പന്തപ്രയിൽ പുനരധിവസിപ്പിക്കണമെന്ന്​ ആദിവാസി കുടുംബങ്ങൾ

കോതമംഗലം: പന്തപ്രയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഇടമലയാർ ട്രൈബൽ ഹോസ്​റ്റലിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ. വാഴച്ചാൽ അറാകപ്പിൽനിന്ന് 12 കുടുംബങ്ങൾ കഴിഞ്ഞ ജൂലൈ ആറിന് ഇടമലയാർ വൈശാലി ഗുഹ പ്രദേശത്ത് കുടിൽ കെട്ടിയത്. അന്ന് തന്നെ റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ കുടിൽ പൊളിച്ചു കളയുകയും ഇവരെ ഇടമലയാർ ട്രൈബൽ ഹോസ്​റ്റലിലേക്ക് മാറ്റി പാർപ്പിക്കുകയുമായിരുന്നു. സ്കൂൾ തുറക്കലി​ൻെറ ഭാഗമായി ഇവരോട് ഹോസ്​റ്റലിൽനിന്ന് ഒഴിയണമെന്ന് കത്ത് നൽകിയിരുന്നു. ജില്ല കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ഹോസ്​റ്റലിൽ എത്തി ചർച്ച നടത്തി പുനരധിവാസത്തിനുള്ള നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇറങ്ങുകയുള്ളു എന്ന തീരുമാനത്തിലാണിവർ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പന്തപ്രയിൽ സ്ഥലത്ത് 535 ഏക്കർ വനഭൂമി വനാവകാശ നിയമപ്രകാരം 285 കുടുംബങ്ങൾക്കായി മാറ്റി ​െവച്ചിട്ടുണ്ട്. അതിൽ വെറും 67 കുടുംബങ്ങളാണ് താമസിക്കുന്നത്. ബാക്കി ഭൂമി വെറുതെ കിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.