നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ശ്രീമൂലനഗരം: 2018ലെ പ്രളയത്തില്‍ നാശനഷ്​ടം സംഭവിച്ച ശ്രീമൂലനഗരം മരത്താന്തറ കോളനിയില്‍, പട്ടികജാതി ക്ഷേമ വകുപ്പില്‍നിന്ന്​ അനുവദിച്ച 14 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ കെ.സി. മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം കെ.പി. അനൂപ്, ജില്ല പഞ്ചായത്ത്​ അംഗം എം.ജെ. ജോമി, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സൻ എന്‍.സി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു. 15 വീടുകളുടെ അറ്റകുറ്റപ്പണി, അഞ്ച്​ കുടുംബങ്ങള്‍ക്ക് ശൗചാലയം, 21 കുടുംബങ്ങള്‍ക്ക് ശൗചാലയം അറ്റകുറ്റപ്പണി എന്നിവ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.