മൂവാറ്റുപുഴ: സ്കൂളുകളിലെ സയൻസ് പഠനം രസകരമാക്കാൻ സയൻസ് പാർക്കുകൾ ഒരുങ്ങുന്നു. പാർക്കിലേക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴയിൽ നടന്നു. ജില്ലയിലെ 15 ബി.ആർ.സികളുടെ കീഴിലെ ഓരോ സ്കൂളിലേക്കുമുള്ള ഉപകരണങ്ങളാണ് വിതരണംചെയ്തത്. ശാസ്ത്ര തത്വങ്ങൾ അനായാസം മനസ്സിലാകുന്ന തരത്തിൽ എൺപതോളം ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ ഒരുക്കുന്നത്. 30000 രൂപ ചെലവിലാണ് ഒരു സ്കൂളിൽ ഇവ സജ്ജീകരിക്കുന്നത്. സർവശിക്ഷാ അഭിയാനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ലേണിങ് ടീച്ചേഴ്സ് അധ്യാപക കൂട്ടായ്മയാണ് ഉപകരണങ്ങൾ നിർമിച്ചത്. മൂന്നുലക്ഷത്തോളം രൂപ ചെലവുവരുന്ന ഉപകരണങ്ങൾ അധ്യാപകർ ചേർന്ന് മരം, ഇരുമ്പ്, പി.വി.സി, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് 30,000 രൂപക്ക് നിർമിക്കുകയായിരുന്നുവെന്ന് ലേണിങ് ടീച്ചേഴ്സ് കൺവീനർ മനോജ് കോട്ടയ്ക്കൽ പറഞ്ഞു. ജില്ലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രാധ്യാപകരെ പങ്കെടുപ്പിച്ച് നടന്ന സംസ്ഥാനതല ശിൽപശാലയിൽ രൂപപ്പെട്ട ശാസ്ത്ര ഉപകരണങ്ങളാണ് സയൻസ് പാർക്കിലേക്ക് നൽകുന്നത്. ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രമീള ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജോസ് കുര്യാക്കോസ്, കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ. രാധാമണി എന്നിവർ സംസാരിച്ചു. ചിത്രം. സയൻസ് പാർക്കിലേക്കുള്ള ഉപകരണങ്ങൾ Em Mvpa 6 Park
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.