പ്രളയത്തിനുപിറകെ മുതലയും കലമാനും ഹനുമാൻ കുരങ്ങും

മൂവാറ്റുപുഴ: പുഴയിൽ വെള്ളം ഉയർന്നതോടെ തീരപ്രദേശങ്ങളിൽ വന്യജീവികളെ കണ്ടെത്തുന്നത്‌ പതിവായി. മുതലക്കുപുറമെ കലമാൻ, ഹനുമാൻ കുരങ്ങ്, മലമ്പാമ്പ് എന്നിവയെയും മേഖലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം അരിക്കുഴയിൽ എത്തിയ ഹനുമാൻ കുരങ്ങ് അവിടെനിന്ന് ആയവന പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. ഹനുമാൻ കുരങ്ങ് വിവിധ വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും കയറിയിറങ്ങി നടന്നത് കൗതുകത്തോടെയാണ് ജനം കണ്ടുനിന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. വെള്ളപ്പൊക്കത്തിൽ കലമാനും കാട്ടിൽനിന്ന് ഒഴുകിയെത്തിയിരുന്നു. റാക്കാ​ട്ടെ റബർ തോട്ടത്തിലാണ് കലമാൻ എത്തിയത്. ഒരു ദിവസം മുഴുവൻ റാക്കാട് കറങ്ങി നടന്ന കലമാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും അപ്രത്യക്ഷമായി. പെരുമ്പാമ്പുകളും മലവെള്ളത്തിൽ ഒഴുകിയെത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.