വൈപ്പിനിലെ രണ്ട്​ മൾട്ടിപ്ലക്സ് തിയറ്ററുകളിലും പ്രദർശനം ഇന്നുമുതൽ

ചെറായി : സിനിമ തിയറ്ററുകള്‍ക്ക് സര്‍ക്കാർ പ്രദര്‍ശനത്തിനു അനുമതി നല്‍കിയതി​ൻെറ പാശ്ചാത്തലത്തില്‍ വൈപ്പിനിലെ രണ്ട് മള്‍ട്ടിപ്ലക്‌സുകളിലും ബുധനാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിക്കും. അതി​ൻെറ മുന്നോടിയായി എല്ലാം സജ്ജമാക്കാനും അത്യാവശ്യ ക്ലീനിങ്​ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി തിങ്കളാഴ്ച മുതല്‍ രണ്ട് മള്‍ട്ടിപ്ലക്‌സുകളും തുറന്നിരുന്നു. അയ്യമ്പിള്ളി കെ. സിനിമാസില്‍ രണ്ട് സ്‌ക്രീനുകളും ഞാറക്കല്‍ മെജസ്​റ്റിക്കില്‍ മൂന്ന് സ്‌ക്രീനുകളുമാണ് ഉള്ളത്. എല്ലാ സ്‌ക്രീനുകളിലും ബുധനാഴ്ച സിനിമ പ്രദര്‍ശിപ്പിക്കും. ആധുനികസംവിധാനങ്ങളോടുകൂടിയ തിയറ്ററുകളായതിനാല്‍ പ്രോജക്ടറുകള്‍ സംരക്ഷിക്കാനായി അടഞ്ഞു കിടന്ന സമയങ്ങളിലും തിയറ്ററുകാര്‍ ഇടക്കിടെ ചിത്രങ്ങളുടെ ട്രെയ്‌ലറുകള്‍ ഓടിക്കുന്നുണ്ടായിരുന്നു. ജെയിംസ് ബോണ്ട് ചിത്രമായി നോ ടൈം ടു ഡൈ എ ത്രിഡി ഇംഗ്ലീഷ് ചിത്രവും , വെനം -2 എന്ന മറ്റൊരു ഇംഗ്ലീഷ് ചിത്രവും , ശിവകാര്‍ത്തിക് നായകനാവുന്ന ഡോക്ടര്‍ എന്ന ചിത്രവുമാണ് ആദ്യ പ്രദര്‍ശനത്തിനെത്തുക. നല്ലൊരു ശതമാനം ആളുകളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരായതിനാല്‍ കോവിഡിനെ ഭയപ്പെടേണ്ട സാഹചര്യവും ഇപ്പോഴില്ലെന്ന് കെ. സിനിമാസി​ൻെറ ഉടമയായ എ.ബി. ഉല്ലാസ് പറയുന്നു. Cinimaസിനിമാ തിയറ്ററുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി അയ്യമ്പിള്ളി കെ. സിനിമാസിലെ പ്രോജക്ടര്‍ റൂമില്‍ ഓപറേറ്റര്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.