സ്‌കോളര്‍ഷിപ് വിതരണം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ചെയ്തു. ബ്ലോക്ക് പഞ്ചായത്തി​ൻെറ 2021- 2022 സാമ്പത്തിക വര്‍ഷത്തിലെ ഭിന്നശേഷി സ്‌കോളര്‍ഷിപ് തുകയായ 29,59,750 രൂപ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 10 ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറി പ്രസിഡൻറ്​ പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ നിസമോള്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, സാലി ഐപ്പ്, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. ചന്ദ്രശേഖരന്‍ നായര്‍, എന്‍.എം. ജോസഫ്, ഷൈജൻറ്​ ചാക്കോ, വി.സി. ചാക്കോ, ജെസി സാജു, കാന്തി വെള്ളക്കയ്യന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, ആനീസ് ഫ്രാന്‍സിസ്, വി.കെ. അജി, പിങ്കി കെ. അഗസ്​റ്റിന്‍, സി.എച്ച്. സുഹ്‌റ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.