നാലുവരിപ്പാത: ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

കോതമംഗലം: കോതമംഗലത്തുകൂടി കടന്നുപോകുന്ന പുതിയ തിരുവനന്തപുരം- അങ്കമാലി നാലുവരിപ്പാതയുടെ (ഗ്രീൻഫീൽഡ് ഇടനാഴി) ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എം.സി. റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലിവരെ നാലുവരിപ്പാതയായി നിർമിക്കുന്ന ഗ്രീൻഫീൽഡ് ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടിയും പാതയുടെ ഫൈനൽ അലൈൻമൻെറ്​ സംബന്ധിച്ചും ആൻറണി ജോൺ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പാതയുടെ കൃത്യമായ ദിശ സംബന്ധിച്ചും കോതമംഗലം മണ്ഡലത്തിൽകൂടി കടന്നുപോകുന്ന പ്രദേശങ്ങൾ സംബന്ധിച്ചും സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതി​ൻെറ ആവശ്യകതയും എം.എൽ.എ ശ്രദ്ധയിൽപെടുത്തി. എം.സി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലിവരെ നാലുവരിയിൽ ഗ്രീൻഫീൽഡ് ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി പാതയുടെ അലൈൻമൻെറ്​ അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊട്ടാരക്കര, കോട്ടയം, അങ്കമാലി റോഡിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോതമംഗലം മണ്ഡലത്തിൽ കുട്ടമംഗലം, കോതമംഗലം, കീരംപാറ, പിണ്ടിമന വില്ലേജുകളിലായി 22.1 കിലോമീറ്റർ ദൂരത്തിലൂടെയാണ് പാത കടന്നുപോകുന്നത്. നെടുമങ്ങാട്, അഞ്ചൽ, കോന്നിക്കോട്, പത്തനാപുരം, റാന്നി, ഭരണങ്ങാനം, കല്ലൂർക്കാട്, കോതമംഗലം, ചേരാനല്ലൂർ ചന്ദ്ര പാറ, തുറവൂർ, എയർ പോർട്ട് എന്നിങ്ങനെയാണ് പാതയുടെ ദിശ നിശ്ചയിച്ചിട്ടുള്ളത്. ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ചും നഷ്​ടപരിഹാരത്തുക സംബന്ധിച്ചും വിശദ വിവരങ്ങൾ കണക്കാക്കി വരുന്നതായും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.