കൊച്ചി നഗരസഭ കൗണ്‍സിലര്‍മാര്‍ക്കായി നിയമാവബോധന ക്ലാസ്​

കൊച്ചി: നഗരസഭ കൗണ്‍സിലര്‍മാര്‍ക്കായി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സംഘടിപ്പിച്ച നിയമാവബോധന ക്ലാസ്​ ഹൈകോടതി ജസ്​റ്റിസ്​ കെ. വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്​തു. പൊതുജനങ്ങള്‍ക്ക് നിയമത്തെ കുറിച്ചുള്ള അജ്ഞത ഒഴിവാക്കുന്നതില്‍ കൗണ്‍സിലര്‍മാര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ക്ലാസില്‍ ജസ്​റ്റിസ് സി.എസ്. സുധ മുഖ്യാതിഥിയായി. മേയർ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ല ആൻഡ്​​ സെഷന്‍സ് ജഡ്​ജിമാരായ ഹണി എം. വര്‍ഗീസ്, കെ. സോമന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്​സൻ പ്രിയ പ്രശാന്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡൻറ്​ അനില്‍ എസ്. രാജ്, സബ് ജഡ്​ജ്​ പി.എം. സുരേഷ്, കോര്‍പറേഷന്‍ സെക്രട്ടറി എ.എസ്. നൈസാം എന്നിവർ സംസാരിച്ചു. EC council class: കൊച്ചി നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റി സംഘടിപ്പിച്ച നിയമാവബോധന ക്ലാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.