വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തണം; വിസ്ഡം വിചാരവേദി

പെരുമ്പാവൂര്‍: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വിചാരവേദി ജില്ലതല ഏരിയ സംഗമം ആവശ്യപ്പെട്ടു. സാഹോദര്യവും മാനവിക മൂല്യങ്ങളുടെ പ്രചാരണവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്​ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന സന്ദേശ പ്രചാരണത്തി​ൻെറ ഭാഗമായാണ് വിചാരവേദി സംഘടിപ്പിച്ചത്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്​ദുൽ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ശമീര്‍ മദീനി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജാബിര്‍ വി. മൂസ സ്വാഗതം പറഞ്ഞു. യു. മുഹമ്മദ് മദനി, സുലൈമാന്‍ വല്ലം, ഷംസുദ്ദീന്‍ നൊച്ചിമ, തമീസ് ഇബ്രാഹിം, യൂസുഫ് അലി സ്വലാഹി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.