കൊച്ചി: കോവിഡ് തീർത്ത പ്രതിസന്ധികളിൽ നിലച്ചുപോയ കലാലയ ജീവിതത്തിലേക്ക് വിദ്യാർഥികൾ തിങ്കളാഴ്ച വീണ്ടുമെത്തുമ്പോൾ ഒരുക്കം പൂർണം. കോവിഡ് കാലം തുടങ്ങിയതോടെ നിർത്തിവെച്ച കോളജിലെ നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിക്കുന്നത്. ക്ലാസ് മുറികൾ സാനിറ്റൈസ് ചെയ്തും സമൂഹ അകലം പാലിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയും സുരക്ഷിതമായ കലാലയ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാം വർഷക്കാർക്ക് ഏതാനും ദിവസങ്ങൾ മാത്രമുള്ള നേരിട്ടുള്ള ക്ലാസുകളാണ് ലഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിൻെറയും ജില്ല ഭരണകൂടത്തിൻെറയും നിർദേശങ്ങൾ ജില്ലയിലെ കോളജുകൾക്ക് നൽകിയിട്ടുണ്ട്. സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം, ശരീര ഊഷ്മാവ് പരിശോധിക്കാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഒരുക്കിയിട്ടുണ്ട്. റെഗുലർ ക്ലാസുകൾക്ക് പുറമെ മറ്റ് ആഘോഷ പരിപാടികളൊന്നും നടത്താൻ അനുമതി ലഭിച്ചിട്ടില്ല. തിങ്കളാഴ്ച അതത് വിഭാഗങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ഓറിയൻറേഷൻ ക്ലാസുകൾ കോളജുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് കോളജുകൾ സമ്പൂർണ അധ്യയനത്തിലേക്ക് തുറക്കുന്നത്. ഒക്ടോബർ നാല് മുതൽ പി.ജി വിദ്യാർഥികൾക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങിയിരുന്നു. കഴിഞ്ഞ 18ന് ആരംഭിക്കേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതിയെ തുടർന്നാണ് നീട്ടിവെച്ചത്. അവസാന വർഷ വിദ്യാർഥികൾക്ക് നിലവിൽ ക്ലാസുകൾ ആരംഭിച്ചിരുന്നു. അതേസമയം, ജില്ലയിലെ ചില കോളജുകളിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ നവംബർ രണ്ട് മുതലായിരിക്കും ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.