കൊച്ചി: യുവതലമുറ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കടന്നുവരണമെന്ന സന്ദേശവുമായി ശരത് എടപ്പാൾ നടത്തുന്ന ഏകാംഗ പദയാത്ര എറണാകുളത്തെത്തി. പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക മുദ്രാവാക്യമുയർത്തി കാസർകോട് മുതൽ കന്യാകുമാരി വരെ നടത്തുന്ന പദയാത്രക്ക് ഓയിസ്ക ഇൻറർനാഷനൽ കൊച്ചി ചാപ്റ്ററിൻെറ നേതൃത്വത്തിൽ കലൂർ ഇൻറർനാഷനൽ സ്‌റ്റേഡിയത്തിന് മുന്നിൽ സ്വീകരണം നൽകി. ഓരോ കേന്ദ്രങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചുമാണ് യാത്ര. കലൂരിൽ മെടോ റെയിലിന് താഴെ പില്ലർ 562ൽ പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലത്ത് ശരത് ചെറുമരവും നട്ടു. അഡ്വ. എ.വി.എം. സലാഹുദ്ദീൻ, ജെ.ജെ. കുറ്റിക്കാട്ട്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, കെ.എ. സലാം, എമിൽ സ്റ്റാൻലി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. er chn03 പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഏകാംഗ പദയാത്ര നടത്തുന്ന ശരത് എടപ്പാൾ കലൂരിൽ മെടോ പില്ലറിന് താഴെയുള്ള മീഡിയനിൽ ചെറുമരം നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.