മൂവാറ്റുപുഴ: കൊക്കയാറിലേക്ക് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ്. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായം എത്തിച്ചു. യുവജന പങ്കാളിത്തത്തോെട സമാഹരിച്ച പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ തുടങ്ങിയവയാണ് എത്തിച്ചത്. സഹായഹസ്തവുമായി പുറപ്പെട്ട അഞ്ചുവാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എ. മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, ജില്ല ഭാരവാഹികളായ ഷാൻ മുഹമ്മദ്, റിയാസ് താമരപ്പിള്ളിൽ, ജെയിംസ് എൻ. ജോഷി, വി.എസ്. ഷെഫാൻ, അമൽ ബാബു, ആൽബിൻ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. കൊക്കയാറിലേക്ക് സഹായഹസ്തവുമായി പുറപ്പെട്ട വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ജോയി മാളിയേക്കൽ നിർവഹിക്കുന്നു Em Mvpa 4 youth con
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.