പെരുമ്പാവൂര്‍: കേരള മുസ്ലിം മഹല്ല് അസോസിയേഷന്‍ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ മതസൗഹാര്‍ദ സംഗമം സംഘടിപ്പിക്കും. കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. 'ഇസ്ലാം സൗഹാര്‍ദത്തിൻെറയും സമാധാനത്തിൻെറയും മതം' വിഷയത്തില്‍ മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രഭാഷണം നടത്തും. സ്വാമി ശിവസ്വരൂപാനന്ദ, മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ഫാ. ബാബു കളത്തില്‍, ബെന്നി ബഹനാന്‍ എം.പി, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ തുടങ്ങിവർ സംബന്ധിക്കും. രക്ഷാധികാരി ടി.എച്ച്. മുസ്തഫ, ചെയര്‍മാന്‍ എം.കെ. ഹംസ, വര്‍ക്കിങ് ചെയര്‍മാന്മാരായ എം.പി. അബ്ദുല്‍ഖാദര്‍, പരീത് കാപ്‌സണ്‍, മുഹമ്മദ്കുഞ്ഞ് ചമയം, ജന. കണ്‍വീനര്‍ കെ.എം.എസ്. മുഹമ്മദ്, ജന. കോഓഡിനേറ്റര്‍ അബ്ദുല്‍ റസാഖ്, ട്രഷറര്‍ സലാം അമ്പാടന്‍ എന്നിവര്‍ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.