നികുതി കൊള്ള: 'ചൂട്ട് കത്തിച്ച്' പ്രതിഷേധിച്ച്​ മഹിള കോൺഗ്രസ്

കൊച്ചി: രാജ്യത്ത് ഇന്ധനവിലയുടെ മറവിൽ നടത്തുന്ന നികുതി കൊള്ളക്കെതിരെ ചൂട്ടുകത്തിച്ച്​ മഹിള കോൺഗ്രസ്​ പ്രതിഷേധിച്ചു. ജില്ല കമ്മിറ്റി നേതൃത്വത്തിൽ ബി.ടി.എച്ചിന് സമീപം സിവിൽ സപ്ലൈസ് പമ്പിന് മുന്നിൽ നടത്തിയ സമരം ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ് ഉദ്​ഘാടനം ചെയ്​തു. കോവിഡ്മൂലം നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുന്ന ജനങ്ങളിൽനിന്ന്​ അനിയന്ത്രിതമായ ഇന്ധനവില വർധനവി​ൻെറ മറവിൽ നികുതിക്കൊള്ള നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനകീയ വിചാരണ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ അധികനികുതി വരുമാനത്തിൽ കണ്ണുമഞ്ഞളിച്ചിരിക്കുകയാണ് സർക്കാറുകൾ. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. മിനിമോൾ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ആശ സനിൽ, ഡി.സി.സി സെക്രട്ടറി ജോസഫ് ആൻറണി, മാലിനി കുറുപ്പ്, സുനില സിബി, സൈബ താജുദ്ദീൻ, റുഖിയ ജമാൽ, ഷാഹിന പാലക്കാടൻ, പ്രേമ അനിൽകുമാർ, ജോളി ബേബി, ഷീബ രാമചന്ദ്രൻ, ബേബി അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ സൂസൻ ജോസഫ് സ്വാഗതവും ഷൈജ ബെന്നി നന്ദിയും പറഞ്ഞു. ER mahila congress: മഹിള കോൺഗ്രസ്​ ജില്ല കമ്മിറ്റി എറണാകുളം സിവിൽ സപ്ലൈസ് പമ്പിന് മുന്നിൽ നടത്തിയ ചൂട്ടുകത്തിക്കൽ സമരം ഡി.സി.സി പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.