മയക്കുമരുന്ന് കേസിൽ രണ്ടുപേർ പിടിയിൽ

ആലങ്ങാട്: മയക്കുമരുന്ന് കേസിൽ രണ്ടുപേർ എക്സൈസി​ൻെറ പിടിയിലായി. നീറിക്കോട് എസ്.എൻ.ഡി.പിക്ക് സമീപം കളത്തിപ്പറമ്പില്‍ ബാസ്​റ്റ്യന്‍ (38), സൻെറ്​ സെബാസ്​റ്റ്യന്‍ പള്ളിക്ക് സമീപത്തെ പഴമ്പിള്ളി വീട്ടില്‍ നിഖില്‍ (23) എന്നിവരാണ് വാണിയക്കാട് ഭാഗത്തുനിന്ന്​ മയക്കുമരുന്ന് ശേഖരവുമായി പിടിയിലായത്. പറവൂര്‍ എക്സൈസ് സി.ഐ എസ്. നിജുമോൻ, ഇൻറലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻറിവ് ഓഫിസർ പി.ആർ. സുനിൽ കുമാർ, ഉദ്യോഗസ്ഥരായ എം. മഹേഷ് കുമാർ, വി.എസ്. ഹനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പടം EA PVR mayakkumarunne 8 ബാസ്​റ്റ്യന്‍, നിഖില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.