കൊച്ചി: സി.പി.എം 23ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള പറവൂർ, ആലുവ, ആലങ്ങാട് ഏരിയ സമ്മേളനങ്ങൾക്ക് തുടക്കമായി. പറവൂരിൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറി സി.എൻ. മോഹനനും ആലങ്ങാട് ചിറയം വിശ്വദീപ്‌തി പബ്ലിക് സ്‌കൂളിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്‌മണിയും ആലുവ എടത്തല രാജീവ് ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജും ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനങ്ങൾ വ്യാഴാഴ്‌ചയും തുടരും. പറവൂർ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി ടി.ആർ. ബോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ, ജില്ല സെക്രേട്ടറിയറ്റ് അംഗം എം.സി. സുരേന്ദ്രൻ, മുതിർന്ന നേതാവ് കെ.എം. സുധാകരൻ എന്നിവർ പങ്കെടുത്തു. 135 പ്രതിനിധികൾ പങ്കെടുക്കുന്നു. ആലങ്ങാട് ഏരിയ സമ്മേളനത്തിൽ സെക്രട്ടറി എം.കെ. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ആർ. മുരളീധരൻ, കെ.എൻ. ഉണ്ണികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. 133 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആലുവ ഏരിയ സമ്മേളനത്തിൽ സെക്രട്ടറി എ.പി. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, പി.എം. ഇസ്മയിൽ, ടി.കെ. മോഹനൻ, ജില്ല കമ്മിറ്റി അംഗം വി. സലിം എന്നിവർ പങ്കെടുത്തു. പൊതുചർച്ചയിൽ 128 പ്രതിനിധികൾ പങ്കെടുക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല നേതാക്കൾക്കെതിരെയുണ്ടായ നടപടികൾ സമ്മേളനത്തിൽ ചർച്ചയാവും. പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം സ്വീകരിച്ച നടപടികൾ പാർട്ടി അംഗങ്ങൾ സമ്മേളനത്തിൽ ചർച്ച വിഷയമാക്കുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.