ഹരിത കര്‍മസേന പ്രവര്‍ത്തനം ആരംഭിച്ചു

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം ആരംഭിച്ചു. മില്ലുംപടിയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെംബര്‍ അബൂബക്കര്‍ മാങ്കുളം അധ്യക്ഷത വഹിച്ചു. അംഗൻവാടി ടീച്ചര്‍ ടി.എ. ഉമൈബ, സി.പി.എം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി കെ.എം. കബീര്‍, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.എം. നിയാസ്, ഡി.വൈ.എഫ്‌.ഐ അടിവാട് മേഖല സെക്രട്ടറി കെ.എ. യൂസുഫ്, വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റ് പ്രസിഡൻറ്​ വി.എം. സിദ്ദീഖ്, ആശ വര്‍ക്കര്‍ ഐഷ ഇബ്രാഹിം, കുടുംബശ്രീ സി.ഡി.എസ് നെജി ജബ്ബാര്‍, എ.ഡി.എസ് അംഗങ്ങളായ നിസ ഷാജഹാന്‍, ജിസ്മി അജീഷ്, സുബീറ അഷ്‌റഫ്, കുല്‍സു അലിയാര്‍, അംഗൻവാടി ടീച്ചര്‍ പി.എ. റഷീദ തുടങ്ങിയവര്‍ സംസാരിച്ചു. വൃത്തിയാക്കിയ പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ പഴമ്പിള്ളില്‍ പി.എം. അലിയാരി​ൻെറ വീട്ടില്‍നിന്ന്​ ഹരിത കര്‍മസേനാംഗങ്ങള്‍ ഏറ്റുവാങ്ങി. എല്ലാ മാസവും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. വീടുകളില്‍നിന്ന്​ 50 രൂപയും വ്യാപാര സ്ഥാപനങ്ങളില്‍നിന്ന്​ 100 രൂപയും യൂസര്‍ ഫീ ഈടാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.