വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

അടിമാലി: ബിരുദ വിദ്യാർഥിനിയെ ബന്ധുവി​ൻെറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കാക്കാട മുക്കനോലിക്കൽ മണിക്കുട്ട​ൻെറ മകൾ അർച്ചന (20) ആണ് മരിച്ചത്. സ്വന്തം വീടിനടുത്താണ്​ ബന്ധുവീട്. ചൊവ്വാഴ്ച പകൽ രണ്ട്​ വീടുകളിലും ആരും ഉണ്ടായിരുന്നില്ല. അർച്ചനയുടെ മാതാപിതാക്കളും ബന്ധുവീടുകളിലുള്ളവരും പണിക്കുപോയി മടങ്ങിവന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പോസ്​റ്റ്​മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് രാജാക്കാട്​ പൊലീസ് അറിയിച്ചു. മാതാവ്​: പുഷ്പ. സഹോദരൻ: ആദർശ്. idd adi 2 archana 20 adimali ചിത്രം - അർച്ചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.