സി.എച്ച് കേരളത്തി​െൻറ വസന്തം തീര്‍ത്ത മഹാനുഭാവന്‍ -സമദാനി

സി.എച്ച് കേരളത്തി​ൻെറ വസന്തം തീര്‍ത്ത മഹാനുഭാവന്‍ -സമദാനി കളമശ്ശേരി: കേരളത്തി​ൻെറ വസന്തം തീര്‍ത്ത മഹാനുഭാവനാണ് സി.എച്ച്. മുഹമ്മദ് കോയായെന്ന് ഡോ. അബ്​ദുസമദ് സമദാനി എം.പി. സി.എച്ച്. കേരളത്തി​ൻെറ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വാര്‍ഷിക ദിനത്തോടനുബന്ധിച്ച്​ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി കുസാറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ചരിത്ര സാക്ഷ്യം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ സൗഹൃദ കണ്ണിയായി പ്രവര്‍ത്തിക്കാനാണ് സി. എച്ച് ശ്രമിച്ചത്. പരമ്പരാഗത മൈത്രി തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കാൻ സമൂഹത്തെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ലത്തീഫ് തുറയൂര്‍ സ്വാഗതവും അഷ്ഹര്‍ പെരുമുക്ക് നന്ദിയും പറഞ്ഞു. ER KALA 6 SAMADANI കുസാറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'ചരിത്ര സാക്ഷ്യം' അബ്​ദുസമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.