മയക്കുമരുന്ന്​ കേസ്​ ​പ്രതിയുടെ ജാമ്യഹരജിയിൽ വിശദീകരണം തേടി

കൊച്ചി: നഗരത്തിലെ അപ്പാർട്​മൻെറിൽനിന്ന് എം.ഡി.എം.എ അടക്കം ലഹരി മരുന്നുകൾ പിടികൂടിയ കേസിലെ പ്രതിയുടെ ജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാറി​ൻെറ വിശദീകരണം തേടി. ഈ വർഷം ജനുവരി 30ന് രാത്രി ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുകളും ഹഷീഷ് ഒായിലും കഞ്ചാവു​മായി പിടിയിലായ സംഘത്തിലെ അംഗമായ വൈപ്പിൻ സ്വദേശിനി ആര്യ ചേലാട്ട് നൽകിയ ജാമ്യ ഹരജിയാണ്​ ജസ്​റ്റിസ് കെ. ഹരിപാൽ പരിഗണിച്ചത്​. 44.56 ഗ്രാം എം.ഡി.എം.എ, 1286.51 ഗ്രാം ഹഷീഷ് ഒായിൽ, 340 ഗ്രാം കഞ്ചാവ് എന്നിവയുമായാണ്​ ആര്യയും കാസർകോട് സ്വദേശി വി.കെ. സമീറും കോതമംഗലം സ്വദേശി അജ്മൽ റസാഖും പിടിയിലായത്​. കേസിൽ 250 ദിവസത്തിലേറെയായി ജയിലിലാണെന്നും ജാമ്യം നൽകണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. ഹരജി വീണ്ടും ഒക്ടോബർ 21ന്​ പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.