തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. കോവിഡ് ആശങ്കകൾക്കിടയിലും സുരക്ഷാ മുൻകരുതലുകളോടെ ഉത്രാടപ്പാച്ചിലിന് നാടൊരുങ്ങി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ ഓണവിപണിയും സജീവമായി. രണ്ടു ദിവസമായി വിപണിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഉത്രാടപ്പാച്ചിലിൻെറ തലേന്നായ വ്യാഴാഴ്ച ജില്ലയിലെ പ്രധാന പട്ടങ്ങളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു. കോവിഡ് കാലത്തും ഒാണം കേമമാക്കാനുള്ള ശ്രമത്തിലാണ് തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങളും. ഓണദിവസങ്ങളിലേക്കുള്ള സദ്യയുടെ ബുക്കിങ് പല ഹോട്ടലുകളിലും ആരംഭിച്ചിട്ടുണ്ട്. പായസം ഉൾപ്പെടെ 20ൽപരം വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യക്ക് ഹോട്ടലുകളിൽ 200 രൂപ മുതലാണ് വില. ചില ഹോട്ടലുകളിൽ 130 രൂപക്ക് ഓണസദ്യ ലഭ്യമാണ്. ഓണദിവസങ്ങളിലേക്കു പായസം മാത്രം ബുക്ക് ചെയ്യാനെത്തുന്നവരും ഏറെ. അടപ്രഥമൻ, പാലട, ഗോതമ്പ്, ചെറുപയർ, അരിപ്പായസം എന്നിങ്ങനെ വ്യത്യസ്ത തരം പായസങ്ങൾ ലഭ്യമാണ്. പതിവുതെറ്റിക്കാതെ, ചില കേറ്ററിങ് യൂനിറ്റുകളും ഓണസദ്യ ഒരുക്കി നൽകാൻ രംഗത്തുണ്ട്. വിവിധ ബേക്കറികളിലും പ്രധാന ടൗണുകളിൽ വഴിയോരങ്ങൾ കേന്ദ്രീകരിച്ചുമെല്ലാം പായസമേളകൾ നടന്നുവരുന്നു. എന്തൊക്കെ വാങ്ങിച്ചുവെന്ന് ഉറപ്പുവരുത്തിയാലും ഉത്രാട ദിനത്തിൽ ചന്തയിലെത്തായാലേ തിരുവോണത്തിനുള്ള ഒരുക്കം പൂർത്തിയാവൂ എന്നാണ് മലയാളിയുടെ രീതി. ഉത്രാടത്തിരക്ക് കഴിഞ്ഞ് ഉറങ്ങി ഉണരുേമ്പാഴേക്ക് തിരുവോണപ്പുലരിയായി. പിന്നെ കുടുംബാഗങ്ങളുമായി ഓണാഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.